Tuesday, August 15, 2006

നമുക്ക്‌ ഈ മൂവന്തിയും നഷ്ടപ്പെട്ടിരിക്കുന്നു

അങ്ങനെ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങുകയാണ`.എന്റെ ഓര്‍മ്മകളുടെ സ്വപ്നങ്ങളുടെ സന്തോഷങ്ങളുടെ....എനിക്കവന്‍ തന്ന നല്ല നിമിഷങ്ങളിലൂടെ ഒരു യാത്ര........
തനിയെ നിറഞ്ഞു തുളുമ്പുക എന്നല്ലാതെ പ്രണയത്തിനു മറ്റു ആഗ്രഹങ്ങളൊന്നുമില്ല.ഒരു പക്ഷെ നിന്റെ സ്നേഹത്തിനുംഎന്തെങ്കിലും ആഗ്രഹം ആവശ്യമുണ്ടെങ്കില്‍ അത്‌ ഈ ആഗ്രഹം തന്നെയാവട്ടെ.തനിയെ ഉരുകുക .രാത്രിയാവോളം മധുരമാലപിച്ചഅരുവിയെപ്പോലെ കുതിക്കുക."ഖലീല്‍ ജിബ്രാന്‍
തുടക്കം ജിബ്രന്റെ കവിതയൊടുകൂടി ആവട്ടെ
അവനെ ആദ്യം കണ്ടുമുട്ടിയ നിമിഷം ,മണിക്കുര്‍ ദിവസം ഓര്‍മിച്ചെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഒരു പെണ്ണ്‍ കാണല്‍ ചടങ്ങിനപ്പുറം സുദീര്‍ഘമായ കണ്ടുമുട്ടലായിരുന്നു അത്‌ എനിക്ക്‌.മനസ്സും,ശരീരവും ഒരുപെണ്ണായി എന്നറീച്ച നാള്‍ മുതല്‍ കത്തിരുന്ന ശബ്ദമായിരുന്നു അവന്റെത്‌.ഞാന്‍ ആഗ്രഹിച്ചുപ്പോവുകായണിപ്പോള്‍...അന്നു മഴ ഉണ്ടായിരുന്നോ...തെളിച്ചമുള്ള ഒരു പൂക്കാലമയിരുന്നോ...എന്ന് ഓര്‍ത്തെടുക്കാന്‍ ,,,,!പക്ഷെ എന്റെ മനസ്സില്‍ രേഖപെടുത്തിയിട്ടുണ്ട്‌ അവന്റെ തിളക്കമുള്ളകണ്ണുകളെ .ഇന്നു ഞങ്ങളുടെ രണ്ടാമത്തെ വിവാഹവാര്‍ഷികമാണ`.ഞാന്‍ ഇവിടെ ഈ മഴയില്‍...അവനോ അങ്ങ്‌ ദൂരെ മരുഭൂമിയിലും....! എനിക്കറിയാം ഇവിടെ എന്റെ മുറ്റത്ത്‌ പൂക്കള്‍ ഉണ്ടായത്‌ അവന്റെ നന്മയില്‍ നിന്നാണ`.അവന്റെ ശ്വാസത്തില്‍ നിന്നാണ` ഇവിടെ തെന്നല്‍ ഉണ്ടായത്‌.അവന്റെ നേത്രരശ്മിയില്‍ നിന്നാണ` ഇവിടെ ചൂടുണ്ടായത്‌.ഞാന്‍ കാത്തിരിക്കുന്നത്‌ അവനോടപ്പമുള്ള നിമിശങ്ങല്‍ക്ക്‌ വേണ്ടിയാണ`......

7 comments:

richumolu said...

ഇത്‌ തുടക്കം ആണ്‍`. അപൂര്‍വങ്ങളായ കുറെ കണ്ണുകളുടെ(ബ്ലോഗുകളുടെ) വിനോദങ്ങള്‍ സ്വപ്നം കണ്ടതിനു ശേഷമുള്ള എന്റെ ഒരു ഉണര്‍ച്ചയാണ`.

അഭിപ്രായങ്ങള്‍ പറയണം

കരീം മാഷ്‌ said...

റിച്ചു മോളൂ......
ആദ്യത്തെ മുത്തുകള്‍ കണ്ടു.
നന്നായിട്ടുണ്ട്‌. പ്രണയത്തെ കുറിച്ചു പറഞ്ഞാല്‍ തീരില്ലൊരിക്കലും.
അത്‌ അനുഭവിച്ച പ്രണയമാണങ്കിലോ പറയാനുമില്ല.
മനസ്സില്‍ നന്മയുള്ളവര്‍ക്കെ പ്രണയിക്കാന്‍ കഴിയൂ.
മനസ്സില്‍ പ്രണയവും, വിരല്‍തുന്‍പില്‍ പ്രതിഭയും ഉള്ളവര്‍ക്കു അനുഭൂതി വായനക്കരിലെത്തിക്കാന്‍ കഴിയും
കൂടുതല്‍ എഴുതുക. വായിക്കാനായ്‌ കാത്തിരിക്കുന്നു.

Anonymous said...

പ്രണയത്തിനു ശുഭം. മംഗളം ഭവിക്കട്ടെ

richumolu said...

കരീം മാഷേ
അടിപൊളി
പുതിയതിനായി കാത്തിരിക്കുന്നു.


കൈത്തിരി നന്ദിയുണ്ട്‌.
ഇനിയും എഴുതാന്‍ നോക്കാം

Anonymous said...

റിച്ചുമോളൂ നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട് . പുതിയ പോസ്റ്റില്‍ പറഞ്ഞ സെറ്റിങ്ങ്സൊക്കെ ചെയ്യണെ.. ഒരു വലിയ സ്വാഗതം! ഒരു പാട് ഇനിയും എഴുതുന്ന കുട്ടിയാവും എന്ന് എന്റെ മനസ്സ് പറയുന്നു.

രാജേഷ് പയനിങ്ങൽ said...

തുടക്കം അതി ഗംഭീരം...
സ്വാഗതം റിച്ചുവിനു...

Rasheed Chalil said...

വൈകിയാണിവിടെ വന്നത്.. റിച്ചുമോളൂ അസ്സലായി.. പ്രണയത്തിന്റെ.. വിരഹത്തിന്റെ വരികള്‍ ..

ആ മറന്നു..
സ്വാഗതം... സുസ്വാഗതം