Thursday, August 17, 2006

ഞാന്‍ കാത്തിരിക്കയാണ`

അവനെ കുറിച്ചുള്ള എന്റെ ഏതുതരം ചിന്തയും മലമുകളില്‍
പെയ്യുന്ന മഴ പോലെയാണ`.അരികത്തുള്ളതിനെ സ്വാന്തനിപ്പിക്കുകയും
അകലത്തുള്ളവയെ ആകര്‍ഷിക്കുകയും ചെയ്യുന്ന മഴയുടെ സംഗീതം പോലെ ......

"ഒന്നുമോര്‍ക്കാതെ മിണ്ടാതെ
കൈ കോര്‍ത്തു നടക്കണം നമുക്ക്‌.
നീണ്ടുപോകും നിഴലുകള്
‍രേഖപെടുത്തണം ചിത്രങ്ങള്‍.
നിന്റെ മിഴികള്‍ എന്റെ മനസ്സിന്റെ മിന്നലാട്ടങ്ങളാണ്‍.
സ്പര്‍ശനത്തിന്റെ ഓര്‍മകള്‍ ആത്മഹര്‍ശങ്ങളും.
ഹേയ്‌...നീ ഒന്നോര്‍ക്കുകഎന്റെ പ്രണയത്തിന്റെ
മെത്ത നിറയെ മഞ്ഞുപൂക്കളാണ`.
ഒരു വസന്തം മുഴുവന്‍ നിനക്കു വേണ്ടികാത്തുവെച്ചിട്ടുണ്ട്‌.
ഇത്രയും ആനന്ദം നിന്നെ പ്രലോഭിപ്പിക്കുന്നുവെങ്കില്‍,
നീ വരിക .....
ഈ മഞ്ഞ്‌ ഉരുകും മുമ്പ്‌.
ഈ പൂക്കളെല്ലാം വിടരും മുമ്പ്‌.
ഞാന്‍ കാത്തിരിക്കയാണ`....".

2 comments:

richumolu said...

ഇതെന്റെ ഒറ്റപെടലിന്റെ ഒടിവില്‍ വന്ന കണ്ണീരാണ`.
കണ്ണീരില്‍ നനഞ്ഞു ഞാന്‍ ഇല്ലാതാവുന്നതിലേക്കുള്ള യാത്രയാണ`

പുറം ലൊകവാസി said...

ha ha ha ..u silly...being alone is the happiest state in life..u knw something...she she left me and married someone else..i felt the same...but...life is a great teacher...dnt worry...itz from my experiance....

-another lonely soul