Wednesday, August 30, 2006

എന്റെ മാത്യത്വം .

എന്നെ അറിയാത്ത
എന്നെ കണാത്ത
സ്വപ്നങ്ങളില്‍ എന്നെ വിളിച്ചുണര്‍ത്തിയ
എന്റെ ഉണ്ണീ....
ജന്മം നല്‍കുന്നത്തിനു മുമ്പ്‌
നിന്നെ ഞാന്‍ കൊന്നു കളഞ്ഞല്ലോ..!
നിന്നെ കുറിച്ചുള്ള എന്റെ ഏത്‌ ചിന്തയും
രക്തം പറ്റിയ മൂര്‍ച്ചയുള്ളകത്തിയെ
കുറിച്ചുള്ള ഒര്‍മ്മയാണ്‌.


ഗണിത പുസ്തകത്തിലെ അക്കങ്ങള്‍
ഒന്നും എനിക്ക്‌ കാണാന്‍ കഴിയുന്നില്ല.
ഉറക്കത്തെ വേദന തട്ടിയെടുക്കുന്നു.
മനസ്സിന്റെ രൂപം എന്താണ്‌?
ചിന്തകള്‍ കനം വെക്കുകയാണ്‌.
ഉത്തരമില്ലാത്ത വാക്കുകളില്ലാത്ത
ചോദ്യങ്ങള്‍ ആവര്‍ത്തിക്കപെടുകയാണ്‌.


ഉണ്ണീ ,,,,
നീ ഒന്നറിയുക
എന്റെ ഒടുക്കം മടക്കം
എല്ലാം നിന്നിലേക്ക്‌ തന്നെയാണ്‌.


നിന്നെ പറ്റി ചോദിക്കുന്നവരാണ്‌ എനിക്കു ചുറ്റും.
എന്റെ വേദന അറിയാതെ
അവര്‍ ചോദിച്ചു കൊണ്ടേയിരിക്കും.

ഇപ്പ്പ്പോള്‍ ഞാന്‍ അവരോട്‌
ഉറക്കേ പറയാന്‍ആഗ്രഹിക്കുകയാണ്‌.
ഞാനവനെ മടക്കി അയച്ചിരിക്കയാണ്‌
എന്നിലേക്ക്‌ തന്നെ

എന്തിനന്നോ .......?
തിരിച്ചു പിറവിയെടുക്കാന്‍
എന്റെ ഉണ്ണിയായി...
എന്റെ ജീവിതമായി....!

സ്നേഹത്തിന്റെ നിര്‍വചങ്ങള്‍
മറന്നു പോവും മുമ്പ്‌നീ വരണം
എന്റെ അരികില്‍......
നിനക്ക്‌ ഞാന്‍ കാത്തുവെച്ചിട്ടുണ്ട്‌
എന്റെ മാത്യത്വം .

10 comments:

richumolu said...

കവിത എഴുതാനുള്ള എന്റെ ശ്രമം ആണീത്‌.

കവിത എനിക്ക്‌,
എന്റെ വേദനയുടെ തീരത്ത്‌
ഇടക്ക്‌ പെയ്തും തോര്‍ന്നും ....
എന്റെ കണ്ണീരു പോലെ

പകലിനു മുമ്പും പിമ്പും
രാത്രിയാണെന്ന തിരിച്ചറിവ്‌
എന്നെ കീഴ്‌പെടുത്തും മുന്നെ
ഞാന്‍ ഉറങ്ങാന്‍ പോവുകയാണ്‌.

അഭിപ്രായങ്ങള്‍ അറീക്കണം

വല്യമ്മായി said...

അമ്മേ എന്നുള്ള അവന്‍റെ വിളി കേള്‍ക്കുന്നില്ലേ......

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം

Promod P P said...

റിച്ചു

ഒരു നല്ല കവിത എഴുതാനുള്ള ആത്മാര്‍ത്ഥ ശ്രമം കാണുന്നു.
വീണ്ടും എഴുതു. എഴുതി എഴുതി തെളിയു..

ആശംസകള്‍

പറഞ്ഞപോലെ കൂറ്റനാടെവിടേയാ വീട്‌
നാഗലശ്ശേരി? വാവന്നൂര്‍? പിലാക്കാട്ടിരി?

പെരിങ്ങോടനെ അറിയുമായിരിക്കുമല്ലൊ?

സൂര്യോദയം said...

ഇനിയെങ്കിലും...

'മടക്കിയയക്കാന്‍ തോന്നാതിരിക്കട്ടെ
പിറവിതന്‍ ആനന്ദമേകട്ടെ ഈശ്വരന്‍'

സു | Su said...

കവിതയേക്കാളും നല്ലത് കഥയായിരുന്നു.

ദുഃഖിച്ചിരുന്നിട്ടൊന്നും ഒരു കാര്യോം ഇല്ല. ദുഃഖം മാറ്റിവെച്ചിട്ട് ഒരു അടിപൊളി കഥയെഴുതൂ. പ്രതീക്ഷയൊക്കെ മനസ്സില്‍ ഇരിക്കും.

:)

രാത്രിക്ക് ശേഷവും രാത്രിക്ക് മുമ്പും പകല്‍ അല്ലേ?
രാത്രിയില്‍ നിലാവും. പിന്നെന്തിന് മനസ്സ് കറുപ്പിക്കണം?

(എന്താ അര്‍ത്ഥം എന്നുവെച്ചാല്‍ നിനക്ക് വേറെ ജോലിയില്ലേ റിച്ചുമോളേന്ന്. മനസ്സിലായോ?)

Rasheed Chalil said...

റിച്ചിമോളൂ. നന്നായി, ശ്രമം ഇനിയും തുടരട്ടേ.

ലിഡിയ said...

മാതൃത്വം ഒരു അനുഭൂതിയാണ്..ഒരു സാഫല്യമാണ്..ലോകത്തിന്റെ കണക്ക് പുസ്തകത്തില്‍ ഇന്ന് അതൊരു നഷ്ടകച്ചവടമാണെങ്കിലും ഒരോ അമ്മയ്ക്കും അതൊരു നിര്‍വൃതിയാണ്..

പ്രസവിക്കുന്നതൊരു പുണ്യമായി കാണുന്ന കാലമുണ്ടായാല്‍..അറിയില്ല,ഒരു പക്ഷേ അടുത്ത യുഗം..

-പാര്‍വതി.

അഭയാര്‍ത്ഥി said...

റിച്ചുമോളമ്മെ,
അവിടുത്തെ മുന്നില്‍ ഒരു ഗാന്ധാരി വിലാപം.
ആന്തരമുള്ള മനുഷ്യകുലത്തേയും അവന്റെ വംശാവലിയേയും ശപിക്കുകയാണോ?.
ഉണ്ണി വീണ്ടും നിങ്ങള്‍ക്ക്‌ മകനായി പിറക്കട്ടെ മോളെ.

ചുള്ളിക്കാടിന്റെ പിറക്കാതെ പോയ മകന്‌ എന്ന ഒരു കവിത ഇതേ ജാനസ്സില്‍ ഉണ്ട്‌ . വായിച്ചു നോക്കു. അത്ര തീക്ഷ്ണമാണോ ഈ വേര്‍പാട്‌.

റേഷന്‍ കട അടച്ചതിന്‌ ശേഷം നിലത്തു വീണ അരിമണികള്‍ പെറുക്കി വിശപ്പകറ്റിയിട്ടുണ്ടോ?.

എംകിലും കവിതയുണ്ട്‌. ആ കവിത എന്നോടിങ്ങനെ പറയുന്നു.
"എന്‍ പാട്ടുക്കുള്ളേയും സംഗതിയുണ്ട്‌ കണ്ടു പുടി"

കരീം മാഷ്‌ said...

നല്ല കവിത

റിചുമോള്‍ എവിടെ കാണുന്നില്ല.
ഇതു വായിച്ചോ?

http://tkkareem.blogspot.com/2006/09/blog-post.
qw_er_ty

richumolu said...

kereen mashe njan ente kettiynte aduthokkeu ingu ponu,
ivide varamozhi illa.
hahaha

njan varum....